പത്തനംതിട്ട: ക്ഷേത്ര കഴകം ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തനംതിട്ടയില്‍ ഇന്ന് വെളളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാര്‍ (45) ആണ് മരിച്ചത്. അയിരൂര്‍ സ്വദേശിയാണ്.
ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കവെയാണ് വൈദ്യുതാഘാതമേറ്റത്. കൂവള മരത്തില്‍ നിന്ന് ഇരുമ്പ് തോട്ടി കൊണ്ട് ഇല പറിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം.
















