പത്തനംതിട്ട: കാമുകനൊപ്പം കടന്നു കളഞ്ഞ ഭാര്യയെ, ഭര്‍ത്താവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ആക്രമിച്ചു. അടൂരിലാണ് സംഭവം.
ആക്രമണത്തില്‍ അടൂര്‍ മൂന്നാളം സ്വദേശിനിയായ ഭാര്യക്ക് തലയ്‌ക്ക് പരിക്കേറ്റു. യുവതി ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് കഴിഞ്ഞ 22നാണ് . തുടര്‍ന്ന് ഭര്‍തൃ മാതാവ്,യുവതിയെ കാണാനില്ല എന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി.
പൊലീസ് യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെയാണ് ഭര്‍ത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞാണ് നാട്ടിലെത്തിയത്.
ഭര്‍ത്താവിനെ ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയും ഭര്‍ത്താവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.
















