മുംബൈ: സതാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 28 കാരിയായ ലേഡിഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പ്രശാന്ത് ബങ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
ബീഡ് ജില്ലയില്‍ നിന്നുള്ള ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഫാല്‍ട്ടാനിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും പൂനെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രശാന്ത് ബങ്കര്‍ മാസങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ലേഡി ഡോക്ടര്‍ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍
പറയുന്നു. ബങ്കാറിനെ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതി വിളിച്ചിരുന്നുവെന്നും ഇരുവരും എസ്എംഎസ് സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















