മുംബൈ : അഞ്ജു ശ്രീരാം എന്ന വനിത ഒരു ബിസിനസ് ആരംഭിക്കുന്നത് 63ാം വയസ്സിലാണ്. നൂറുകണക്കിന് കര്‍ഷകര്‍ക്ക് ആശ്രയമേകുന്ന ഒരു ബിസിനസ്. അതായിരുന്നു വിന്‍ഗ്രീന്‍സ് ഫാംസ്. ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണമല്ല, ആരോഗ്യം വളര്‍ത്തുന്ന ഭക്ഷണമാണ് ഭാവിയെന്ന ചിന്തയില്‍ നിന്നാണ് കാലത്തിന് ചേരുന്ന ഒരു ബിസിനസ് അഞ്ജു വളര്‍ത്തിയത്.
ചെറിയ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് അവിടെ ഔഷധ സസ്യങ്ങള്‍ വളര്‍ത്തുക എന്നതായിരുന്നു അഞ്ജു ആദ്യം തുടങ്ങിയ ബിസിനസ്. ആദ്യഘട്ടത്തില്‍ ഈ ബിസിനസ് പരാജയപ്പെട്ടു. ചെടികൾ വിറ്റുപോകാതെ കെട്ടിക്കിടക്കുകയും കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു
പിന്നീട് അഞ്ജു തുളസിച്ചെടിയില്‍ നിന്നും ഒരു കീടനാശിനിയെ നശിപ്പിക്കുന്ന ദ്രാവകം ഉണ്ടാക്കി. . ‘വിൻഗ്രീൻസ് ഫാംസ്’ എന്ന പേരിൽ നഗരത്തിലെ ചെറിയ കടകളിൽ വിറ്റ ഈ കീടനാശിനിയെ നശിപ്പിക്കുന്ന പെസ്റ്റോഡിപ് വിജയിച്ചു.
പിന്നീട് സോസുകളും ഇളക്കി. യാതൊരു പത്രപരസ്യമോ ഓണ്‍ലൈന്‍ പരസ്യമോ ഇല്ലാതെ വിന്‍ഗ്രീന്‍സ് ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കി. 20-ലധികം വിന്‍ഗ്രീന്‍സ് ഫാംസ് ഉല്‍പന്നങ്ങള്‍ ഇന്ന് 250 കോടിയിലധികം ആസ്തിയുടേതാണ്.
















