കോട്ടയം :പാലായില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ ഗതാഗത നിയന്ത്രണ വേളയില്‍ നിയമംലംഘിച്ച് ബൈക്കില്‍ പാഞ്ഞുപോയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
പാല സെന്റ് തോമസ് കോളേജിന് മുന്നിലാണ് സംഭവം.രാഷ്‌ട്രപതി എത്തുന്നതിന് തൊട്ട് മുന്‍പ് ഒരു ബൈക്കില്‍ മൂന്നുപേര്‍ അപകടകരമായ രീതിയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്ന റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു.
പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നിര്‍ത്താതെ ബൈക്കോടിച്ച്‌പോയി. ബൈക്കിന് പിന്‍ സീറ്റില്‍ ഇരുന്ന മറ്റ് രണ്ടുപേര്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.പിടിയിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
നിര്‍ത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡില്‍ എടുത്തിരുന്നു.
















