കോഴിക്കോട്: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു. പിണറായിയുടെ മുഖംമൂടി ധരിച്ചെത്തിയയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയയാളുടെ ഷൂ തുടയ്‌ക്കുന്നതും പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി അവതരിപ്പിച്ചു.
കോഴിക്കോട് ലീഗ് ഹൗസില്‍ നിന്ന് പ്രകടനമായെത്തി ലാന്‍ഡ് ഷിപ്പ് മാള്‍ പരിസരത്ത് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിഎം ശ്രീ പദ്ധതി ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനയാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
















