മോസ്കോ:യുഎസും യൂറോപ്യൻ യൂണിയനും റഷ്യൻ ആയുധ നിർമ്മാതാക്കളെ ഉപരോധത്തിലൂടെ ഒറ്റപ്പെടുത്തുകയാണ്. റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്ന വിലക്ക് ശക്തമാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യയുള്‍പ്പെടെ റഷ്യന്‍ ആയുധങ്ങള്‍ തേടുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. 2014 മുതല്‍ റഷ്യയ്‌ക്കെതിരെ ഇതുവരെ 19 റൗണ്ട് ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്.
അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം കവചിത വാഹനങ്ങളുടെ ലോകത്തിലെ മുൻനിര ഉൽപാദകരും കയറ്റുമതിക്കാരും ഉൾപ്പെടുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. പല പാശ്ചാത്യ നിർമ്മാതാക്കളും ടാങ്ക് ഉൽപാദനം നിർത്തിവെച്ചപ്പോഴും റഷ്യ അത് തുടര്‍ന്നിരുന്നു. റഷ്യയെപ്പോലെ കൊടുക്കുന്ന തുകയ്‌ക്കുള്ള മൂല്യം തിരിച്ചുനല്‍കുന്ന മറ്റൊരു രാജ്യമില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നിന്നുള്ള വ്യോമാക്രമണത്തെ ചെറുക്കുന്നതില്‍ ഒരു പ്രധാനപങ്ക് റഷ്യയില്‍ നിന്നുള്ള വ്യോമപ്രതിരോധസംവിധാനമായ എസ്-400 (ഇന്ത്യ ഇതിന് നല്‍കിയ പേര് സുദര്‍ശന ചക്രം എന്നാണ്) വഹിച്ചിരുന്നു.
പക്ഷെ ഇനി റഷ്യന്‍ ആയുധം വാങ്ങാന്‍ കഴിയാത്ത കാലം വരികയാണ്. റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലാന്‍ യുഎസും യൂറോപ്യന്‍ യൂണിയനും നടത്തുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമായുള്ളതാണ് ആയുധ ഉപരോധ പദ്ധതി.
റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുടെ ടാങ്ക് ഉൽപാദന രംഗം വ്യാവസായികമായ സ്തംഭനാവസ്ഥയാണ് കാണിക്കുന്നത്. ജർമ്മനി (ലെപ്പേർഡ് 2A7/A8) ഒഴികെയുള്ള നാറ്റോ രാജ്യങ്ങൾ പുതിയ ടാങ്കുകൾ നിർമ്മിക്കുന്നതിന് പകരം, പതിറ്റാണ്ടുകൾ പഴക്കമുള്ള മോഡലുകൾ നവീകരിക്കുന്നതിനെയാണ് ആശ്രയിക്കുന്നത്.
വർഷങ്ങളുടെ ഉപരോധങ്ങൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും ശേഷവും, ആഗോള ടാങ്ക് വിപണിയിൽ റഷ്യ മുന്‍നിരയില്‍ നില്‍ക്കുകയാണ്. . എതിരാളികൾക്ക് ആർക്കും റഷ്യയുടെ നിലവാരമുള്ള ആയുധങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
















