Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറവൂര്‍ മഹാക്ഷേത്രം കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിച്ച വിവരങ്ങളും പുറത്തുവരുന്നു; അന്നദാനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 03:03 pm IST
in Kerala

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇടതുസര്‍ക്കാരും, ഇടതുപക്ഷക്കാരായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച വിവരങ്ങളും പുറത്തുവരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ തുറവൂരിലെ നരസിംഹസ്വാമി ക്ഷേത്രം.

1992 മുതല്‍ 2019 വരെ ഈ ക്ഷേത്രം അടക്കിഭരിച്ചത് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ കെപിസിസി മെമ്പറുമായ ടി.ജി. പദ്മനാഭന്‍ നായരുടെ നേതൃത്വത്തിലാണ്. നിരവധി ആക്ഷേപങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. എന്നിട്ടും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളെ സംരക്ഷിക്കുകയാണ്. 1992ല്‍ ഇയാള്‍ പ്രസിഡന്റായി തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതി എന്ന സംഘടന രൂപീകരിക്കുകയും അന്നത്തെ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ ഒത്താശയോടെ ക്ഷേത്രഭരണം കൈയാളുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അഴിമതിയും ക്രമക്കേടുകളും സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടിലും, ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാണ്. 2013 മുതല്‍ 2018 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് ആണ് കണ്ടെത്തിയിട്ടുള്ളത്. കാലാകാലങ്ങളിലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കൊള്ള നടന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഇയാള്‍ കെപിസിസി അംഗമായി തുടരുന്നത്.

2011ലെ യുഡിഎഫ് ഭരണകാലത്ത് ഇയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാവാന്‍ ശ്രമം നടത്തി. കിട്ടാതെ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞ് കെ.സി. വേണുഗോപാല്‍ പക്ഷത്തേക്ക് മാറി. ദേവസ്വം ബോര്‍ഡിന്റെ രസീതുകള്‍ക്ക് സമാന്തരമായി വഴിപാട് രസീതുകള്‍ അടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതും അന്നദാനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതും ഉത്സവത്തിന് തറ ലേലം ചെയ്തതിലൂടെ ലക്ഷങ്ങള്‍ തട്ടിയതും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലും ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ട്.

ഹൈക്കോടതിയിലെ പല ജഡ്ജിമാരുടേയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ താല്‍പര്യമനുസരിച്ച് ഇയാള്‍ പ്രവര്‍ത്തിപ്പിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല എക്സി. ഓഫീസര്‍ സ്ഥാനം വാഗ്ദാനം
ചെയ്തതിനാല്‍ അക്കാലയളവിലെ വൈക്കം ഡെ. കമ്മിഷണര്‍ ഇതിനെല്ലാം ഒത്താശ ചെയ്തു. ജില്ലയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഇയാള്‍ കറവപ്പശുവായിരുന്നു.
വൃദ്ധസദനം പണിയാനെന്ന പേരില്‍ സര്‍ക്കാരില്‍ നിന്ന് ഇയാള്‍ ഒരു കോടി രൂപ ഗ്രാന്റായി വാങ്ങിയെങ്കിലും വൃദ്ധസദനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. ഉത്സവത്തിന്റെ പേരില്‍ വിവിധ വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പില്‍ നിന്നും ഇരുപത് ലക്ഷത്തോളം രൂപ കൈപ്പറ്റി. ഈ പണം ക്ഷേത്രത്തിന്റെ കണക്കിലുമില്ല, ഉത്സവത്തിന്റെ കണക്കിലുമില്ല.

Tags: left governmentDevaswom Board templesSabarimala gold looting scandalDevaswom Board president and membersCongress leaders involvement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യശാലകളുടെ പെരുംപ്രളയത്തിലാക്കിയെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവറാവു
വിന്റെ കത്തിന്റെ പകര്‍പ്പ്‌
Kerala

സ്ത്രീ സുരക്ഷാ പദ്ധതിയിലെ 15.88 ലക്ഷം ഡേറ്റയും ചോര്‍ത്തി

കേരള എന്‍ജിഒ സംഘ് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര നില്‍പ് സമരം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷാമബത്ത ഇടതു സര്‍ക്കാരിന്റെ ഔദാര്യമല്ല: സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.