തിരുവനന്തപുരം: മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന്റെ പ്രതിമാനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നൽകിയ വിശദീകരണം കേട്ടപ്പോൾ കേരളം മുഴുവൻ ചോദിച്ചു — “ആരാ ഈ സതീശൻ?”
സതീശൻ പറഞ്ഞത് — ചടങ്ങിന്റെ നോട്ടീസിൽ തന്റെ പേര് ഇല്ലായിരുന്നു, അതിനാൽ പോയില്ലെന്ന്! രാഷ്‌ട്രപതി അനാച്ഛാദനം നടത്തുന്ന ചടങ്ങാണിത്. അതിനായി നോട്ടീസിൽ പേരുകൾ ചേർത്തത് രാഷ്‌ട്രപതി ദ്രൗപദി മുർമു, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, രാജേന്ദ്ര ആർലെക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടേതായിരുന്നു. അത്രയും പ്രൗഢമായ ചടങ്ങിൽ നോട്ടീസിൽ സര്‍വ്വാണി നേതാക്കളുടേയും പേര് ചേര്‍ക്കില്ല എന്നത് മനസ്സിലാക്കാൻ പ്രാഥമിക ബോധം മതിയായിരുന്നു
ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, പ്രമുഖർ — ആരുടെയും പേര് നോട്ടീസിലില്ലായിരുന്നു. അവർ എത്തിയതത് ബഹുമാനത്താൽ. പക്ഷേ പ്രതിപക്ഷനേതാവിന് അത്ര ബഹുമാനവും വിനയവുമില്ലാതെയാണെന്ന് ഇതോടെ തെളിഞ്ഞു.
രാജ്ഭവനിൽ നടക്കുന്ന ചടങ്ങ് കേവലം ഒരു ഔദ്യോഗിക പരിപാടിയല്ല; അത് കേരളത്തിന്റെ സാംസ്കാരികമാനത്തിന്റെയും സാമൂഹിക പാരമ്പര്യത്തിന്റെയും പ്രതീകമാണ്. അതിൽ പങ്കെടുക്കാതിരിക്കാൻ “പേരില്ല” എന്ന ന്യായം പറയുന്നത് മിതമായി പറഞ്ഞാൽ തന്നെ അല്പത്വം.
ചിലർ പറയുന്നത് പോലെ, സതീശൻ രാജ്ഭവനിൽ “മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനല്ലാതെ കാലുകുത്തില്ല” എന്ന പ്രതിജ്ഞ എടുത്തിരിക്കാം! അതുകൊണ്ടായിരിക്കാം പ്രതിമാനാച്ഛാദനത്തിലും അദ്ദേഹം അവകാശപ്പെട്ട “വാതിൽപ്പടിയിൽ നിൽക്കുന്ന അതിഥി” സ്ഥാനവും ഒഴിവാക്കിയതെന്ന്.
കെ.ആർ. നാരായണൻ ഒരു കോൺഗ്രസുകാരനായിരുന്നു — അതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രതിമയ്‌ക്ക് മുൻപിൽ നിൽക്കാൻ പോലും പാർട്ടിക്ക് ആത്മവിശ്വാസമില്ലാതാകുന്നത് രാഷ്‌ട്രീയ മന്ദബുദ്ധിത്വത്തിന്റെ ഉത്തമ ഉദാഹരണം.
ആരാ ഈ സതീശൻ? ആരാ ഈ ബഹുമാനം പോലും മനസ്സിലാക്കാത്ത പ്രതിപക്ഷ നേതാവ്?
രാജ്യത്തിന്റെ രാഷ്‌ട്രപതിയേയും മുൻ രാഷ്‌ട്രപതിയേയും അവഗണിക്കുന്നവർക്ക്, കേരളം നൽകുന്ന മറുപടി ചരിത്രം എഴുതും.
















