കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ പിടിയില്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദ്യപിച്ച് അപകടമുണ്ടാക്കിയത് അനധികൃത കുടിയേറ്റക്കാരനായ ജഷന്‍പ്രീത് സിംഗ് എന്ന 21 കാരനാണ്.
സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഫ്രീവേയിലേക്ക് മദ്യലഹരിയില്‍ ഇയാള്‍ തന്റെ വലിയ റിഗ് ഇടിച്ചുകയറ്റുകയായിരുന്നു.തുടര്‍ന്ന് മറ്റുവാഹനങ്ങളുമായി ട്രക്ക് കൂട്ടിയിടിച്ചുവെന്ന് പൊലീസ് പറഞ്ഞു. അനധികൃത കുടിയേറ്റത്തിന് നിയമ നടപടി നേരിടുന്നയാളാണ് ജഷന്‍പ്രീത് സിംഗ് .
സിംഗിന്റെ ഫ്രൈറ്റ്ലൈനര്‍ ട്രാക്ടര്‍-ട്രെയിലറിന്റെ ഡാഷ്‌കാമില്‍ അപകടം പതിഞ്ഞിട്ടുണ്ട്.
















