പാലക്കാട്: സ്‌കൂള്‍ പരിസരത്ത് പുലിയെത്തിയ പശ്ചാത്തലത്തില്‍ അട്ടപ്പാടി മുള്ളി ട്രൈബല്‍ ജിഎല്‍പിഎസിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിനു സമീപം പുലിയെത്തിയെന്നും വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
രണ്ടുദിവസമായി സ്‌കൂള്‍ പരിസരത്ത് പുലി സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിന്നും നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ച സംഭവമുണ്ടായി.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.
















