India

പൂജാ പന്തലിൽ വെച്ച് മാ കാളിയുടെ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ ; ജയിൽ വാനിൽ വിഗ്രഹം എടുത്ത് കൊണ്ട് പോകാൻ കൽപ്പിച്ച് മമതയും

ഹിന്ദു വിശ്വാസത്തോടുള്ള അപമാനം മാത്രമല്ല ബംഗാളിന്റെ ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും  ബിജെപി നേതാവ് അമിത് മാളവ്യ എക്‌സിൽ പ്രതികരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കാക്ദ്വീപ് നിയമസഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദനഗർ ഗ്രാമത്തിൽ നടന്ന ഹിന്ദു വിഗ്രഹ നശീകരണ സംഭവത്തിൽ മമത ബാനർജി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി.  മാ കാളിയുടെ വിഗ്രഹം അപമാനിക്കപ്പെട്ടതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

“മമത ബാനർജിയുടെ പോലീസ് ജയിൽ വാനിൽ മാ കാളിയെ കൊണ്ടുപോയി! ലജ്ജ, ലജ്ജ – ഈ അപമാനം മറയ്‌ക്കാൻ സ്ഥലമില്ല.”- അദ്ദേഹം എക്സിൽ കുറിച്ചു. മാളവ്യ പറയുന്നത് അനുസരിച്ച് ചൊവ്വാഴ്ച വടക്കൻ ചന്ദനഗർ ഗ്രാമത്തിലെ (സൂര്യനഗർ ഗ്രാമപഞ്ചായത്ത്, കാക്ദ്വീപ് നിയമസഭാ മണ്ഡലം) ഒരു പൂജാ പന്തലിൽ വെച്ച് മാ കാളിയുടെ വിഗ്രഹം ജിഹാദികൾ തലയറുത്തുവെന്നാണ്. തുടർന്ന് ഇതിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ അടിച്ചമർത്താൻ സംസ്ഥാന ഭരണകൂടം ശ്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

attack-wb-govt-over-idol-vandalism-incident-in-kakdwip-video

കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം, പോലീസ് ഗ്രാമവാസികൾക്ക് നേരെ ബലപ്രയോഗം നടത്തി. ഈ അധികാര ദുർവിനിയോഗം ഹിന്ദുക്കൾക്കിടയിൽ രോഷം ജനിപ്പിച്ചെന്നും ഇതൊന്നും വകവയ്‌ക്കാതെ സുന്ദർബൻസ് ജില്ലാ എസ്പി കോട്‌ശ്വർ റാവു നൂറുകണക്കിന് പോലീസുകാരുമായി സംഭവസ്ഥലത്ത് നിന്ന്  ജയിൽ വാനിൽ മാ കാളിയുടെ വിഗ്രഹം എടുത്തുകൊണ്ടുപോയിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ ഹിന്ദു വിശ്വാസത്തോടുള്ള അപമാനം മാത്രമല്ല ബംഗാളിന്റെ ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

 

Recent Posts