കൊച്ചി: പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളി മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നത് അന്വേഷിക്കുന്നു.പെരുമ്പാവൂര്‍ ഓടയ്‌ക്കാലിയിലെ റൈസ്‌കോ കമ്പനിയിലുണ്ടായ അപകടത്തിലാണ് ബിഹാര്‍ സ്വദേശി രവി കിഷന്‍ മരിച്ചത്.
ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീണാണ് മരണം.രവി കിഷന്‍ ഒരാഴ്ച മുമ്പാണ് റൈസ്‌കോയില്‍ ജോലിക്കായി എത്തിയത്.
വി ആകൃതിയിലുള്ള ടണലിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷന്‍ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഒരു മണിക്കൂറിന് ശേഷം അഗ്നിരക്ഷാ സേന എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചു.
















