പാലക്കാട്: രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് ആണ് സംഭവം. സൗഹൃദ നഗറില്‍ താമസിക്കുന്ന ധ്യാനിനെയാണ് നായ കടിച്ചത്.
വീടിനു സമീപം വച്ചാണ് കുട്ടിയെ നായ ആക്രമിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.
പ്രദേശവാസി യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















