ന്യുഡൽഹി: എക്സ് പോസ്റ്റിൽ ഗസ്സയിലെ ആക്രമണത്തെ കുറിച്ച് തമാശ പോസ്റ്റ് ഇട്ട രാംഗോപാൽവർമ്മക്കെതിരെ വിമർശനം. ‘ ഇന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലിയെങ്കിൽ ഗസ്സയിൽ എന്നും ദീപാവലിയാണ്’ എന്നാണ് രാംഗോപാൽ വർമ്മ എക്‌സിൽ പോസ്റ്റ് ചെയ്തത്.
നിരവധി ഇസ്ലാമിസ്റ്റുകളും ലിബറലുകളുമാണ് രാംഗോപാൽ വർമ്മയുടെ പരാമർശത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.പോസ്റ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവിധി പേർ രംഗത്തു വന്നിട്ടുണ്ടെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ അതിനെ കുറിച്ച് എന്തെങ്കിലും പറയാനോ രാംഗോപാൽ വർമ്മ തയ്യാറായിട്ടില്ല.
















