ശബരിമല: രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ശബരിമല അയ്യപ്പസന്നിധിയിൽ ദർശനം നടത്തി. ചരിത്രപരമായി ഈ ദർശനം. വനിതാ രാഷ്‌ട്രപതി ശബരിമലയിൽ ആചാരങ്ങൾ എല്ലാം പാലിച്ച്, രാഷ്‌ട്രപതിയുടെ പതിവ് പരിപാടികളിലെപ്പോലെ സമയ നിഷ്ഠ പാലിച്ചാണ് ദർശനം പൂർത്തിയാക്കിയത്.
ക്ഷേത്ര സന്നിധിയിൽ ഇരുമുടിക്കെട്ട് സമർപ്പിച്ച് മേൽശാന്തിയിൽനിന്ന് പ്രസാദം സ്വീകരിച്ചു. രാഷ്‌ട്രപതി ഏതാനും സമയത്തിനുള്ളിൽ മടങ്ങും.
















