വാഷിംഗ്ടണ്‍ : എച്ച് 1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ ഈടാക്കുമെന്ന ട്രംപിന്റെ തിട്ടൂരം ട്രംപ് തന്നെ പിന്‍വലിച്ചു. നിലവില്‍ എച്ച് 1 ബി വിസ എടുത്തവര്‍ ഒരു ലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ട്രംപ്.
അമേരിക്കയിലെ ഗൂഗിള്‍, ആപ്പിള്‍ തുടങ്ങി ഭീമന്‍ ടെക് കമ്പനികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് പഴയ കടുംപിടുത്തത്തിന് അയവ് വരുത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. സര്‍ക്കാര്‍. ഇതോടെ വീണ്ടും ട്രംപ് ഇന്ത്യ്‌ക്ക് മുന്‍പാകെ തോല്‍ക്കുകയാണ്. ഇതോടെ എച്ച് 1 ബി വിസ സ്വന്തമായുള്ള മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം അനുഗ്രഹമാകും.
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍റ് ഇമിഗ്രേഷന്‍ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
















