ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. ചെന്നൈ ഉള്‍പ്പെടെ ഉത്തര ജില്ലകളിലും ഡെല്‍റ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.
ചെന്നൈ, കടലൂര്‍, ചെങ്കല്‍പ്പെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, മയിലാടുതുറൈ, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലാണ് അവധി . പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി.
അതിനിടെ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുളളത്.
















