തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വര ബാധായാല്‍ മരണം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 78 വയസുളള പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്.രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം മൂലം മരിച്ചത്.
രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയാണ്. രോഗബാധയ്‌ക്ക് പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നറിയാന്‍ പഠനം നടക്കുന്നുണ്ടോ എന്നതില്‍ പോലും വ്യക്തതയില്ല.
രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
















