കൊച്ചി: ഇസ്രയേലിന് അനുകൂലനിലപാടുമായി നടന്‍ ശ്രീനിവാസന്‍. പലസ്തീന്റെ പേരില്‍ ഇസ്രയേലിനെ നിങ്ങള്‍ കുറ്റപ്പെടുത്തിയാലും കൃഷിയുടെ കാര്യത്തില്‍ ഇസ്രയേല്‍ മികച്ച രാജ്യമാണെന്നും നടന്‍ ശ്രീനിവാസന്‍ പറയുന്നു.
കൃഷിയിൽ തന്റേതായ വിജയ മാതൃക സൃഷ്ടിച്ച നടൻ ശ്രീനിവാസന് കേരള ദർശന വേദി ആദരിച്ച ചടങ്ങിനിടെയാണ് ഇസ്രയേലിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ശ്രീനിവാസന്റെ പ്രതികരണം. “ലോകത്ത് കൃഷി കാര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന രാജ്യമാണ്, ഇവിടുന്ന് ആരെങ്കിലും ഇസ്രായേലിൽ പോകുന്നുണ്ടെങ്കിൽ കൂടെ ഞാനും ഉണ്ട്” – ഇതാണ് ഇസ്രയേലിനെ അനുകൂലിച്ചുകൊണ്ടുള്ള നടന്‍ ശ്രീനിവാസന്റെ കമന്‍റ്.
പലസ്തീന്‍ അനുകൂല, ഗാസ അനുകൂല പ്രകടനങ്ങളുടെ വേദിയായ കേരളത്തില്‍ ശ്രീനിവാസന്റെ വ്യത്യസ്തമായ ഇസ്രയേല്‍ അനുകൂല പ്രസ്താവന വലിയ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. ശ്രീനിവാസന്റെ വീട്ടിലെത്തി ഒരുപറ നെല്ല് സമ്മാനിച്ചാണ് കേരള ദർശനവേദി അദ്ദേഹത്തെ ആദരിച്ചത്.
















