പത്തനംതിട്ട: അടൂര്‍ പൂഴിക്കാട്ട് മീന്‍ പിടിക്കുന്നതിനിടെ വയലിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പോളിടെക്‌നിക്ക് വിദ്യാര്‍ഥി പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (21) ആണ് മരിച്ചത്. പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. അടൂരില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷാസേന മൃതദേഹം കണ്ടെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
















