കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇന്ത്യയ്‌ക്ക് പങ്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല യാക്കൂബ് അല്‍ ജസീറയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാന്‍ ഒരിക്കലും തങ്ങളുടെ പ്രദേശം മറ്റൊരു രാജ്യത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. തങ്ങള്‍ ഒരു സ്വതന്ത്ര രാഷ്‌ട്രമാണ്. ഇന്ത്യയുമായും പാകിസ്ഥാനുമായും ഉള്ള ഞങ്ങളുടെ ബന്ധങ്ങള്‍ ദേശീയ താല്‍പ്പര്യത്തില്‍ മാത്രം നയിക്കപ്പെടുന്നതാണ് ‘ അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സംഭവങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. താലിബാന്‍ നേതൃത്വം ‘ഇന്ത്യയുടെ മടിയില്‍ ഇരിക്കുകയാണെന്നും അദേ്ദഹം വിശേഷിപ്പിച്ചു.
അതേസമയം സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പഴയ രീതിയാണെന്നാണ് ഇതേക്കുറിച്ച് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്.
















