തിരുവനന്തപുരം:രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നാലു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് ആറരയോടെയാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിയത്.
രാഷ്‌ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.രാജ് ഭവനിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് രാഷ്‌ട്രപതി താമസിക്കുന്നത്.
രാഷ്‌ട്രപതി ബുധനാഴ്ച ശബരിമല ദര്‍ശനം നടത്തും. വ്യാഴാഴ്ച രാജ്ഭവനില്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം, ശിവഗിരി സന്ദര്‍ശനം ,പാലാ സെന്റ് തോമസ് കോളേജ് സന്ദര്‍ശനംഎന്നിവയാണ് പരിപാടികള്‍. വെളളിയാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പരിപാടിയില്‍ രാഷ്‌ട്രപതി പങ്കെടുക്കും.തുടര്‍ന്ന് ദല്‍ഹിക്ക് മടങ്ങും.
















