ബെംഗളൂരു: ബെംഗളൂരുവില്‍ താമസിക്കുന്ന റഷ്യന്‍ വനിത യൂലിയ അസ്ലമോവ വീട്ടുജോലിക്കാരിക്ക് നല്‍കുന്ന ശമ്പളം 45000രൂപ ! ഇതുസംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ അവരിട്ട പോസ്റ്റ് വൈറലായി. സോഷ്യല്‍ മീഡിയയില്‍ ഇതാണിപ്പോള്‍ ചര്‍ച്ചാവിഷയം.
ഞാന്‍ ബെംഗളൂരുവില്‍ എന്റെ വീട്ടുജോലിക്കാരിക്ക് 45,000 രൂപയില്‍ കൂടുതല്‍ നല്‍കുന്നു. ആളുകള്‍ എനിക്ക് ഭ്രാന്താണെന്ന് കരുതുന്നു, പക്ഷേ ഞാന്‍ പറയുന്നത് കേള്‍ക്കൂ’ എന്ന തലക്കെട്ടിലുള്ള അവരുടെ വീഡിയോ, അത്രയും ശമ്പളം നല്‍കാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
തന്റെ മകളായ എലീനയ്‌ക്ക് വേണ്ടി ഒരു സഹായിയെ നിയമിക്കുന്നതിന് മുമ്പ് കുറഞ്ഞത് 20 പേരെയെങ്കിലും അഭിമുഖം നടത്തിയതായും ഒരു ജോലിക്കാരിക്ക് വേണ്ട പ്രധാന ഗുണങ്ങളുടെ ഒരു ചെക്ക്ലിസ്റ്റ് തയ്യാറാക്കിയിരുന്നതായും അവര്‍ പറയുന്നു.
















