തിരുവനന്തപുരം : നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയിൽ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ് ഐകാരെ മർദ്ദിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇത് ചെയ്തത് എസ് ഡി പി ഐ ആണെന്ന് പറയാനുള്ള ചങ്കൂറ്റം ഡി വൈ എഫ് ഐ കാണിച്ചിട്ടില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും, പരിഹാസവും ഉയരുന്നുണ്ട്.
‘ പണ്ട് കാലത്തെ ചില ഭാര്യമാര് എന്ത് സംഭവിച്ചാലും ഭര്‍ത്താവിന്റെ പേര് പറയില്ല. അദ്ദേഹം, കുട്ടികളുടെ അച്ഛന്‍, ഇവിടത്തെ ആള് ഇങ്ങനെയൊക്കെയേ വിശേഷിപ്പിക്കൂ ‘ അതുപോലെയാണ് ഡി വൈ എഫ് ഐക്കാർ . എന്തു വന്നാലും സുഡാപ്പികളുടെ പേര് പറയില്ലെന്നാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ പറയുന്നത്.
ഇതിന്റെ ട്രോളി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും യുവരാജ് പങ്ക് വച്ചിട്ടുണ്ട്.
അവന്‍മാര് ഞങ്ങളെ അറഞ്ചം പുറഞ്ചം ത.ല്ലി….
ആര് ??
ആ വൃ.ത്തികെ.ട്ടവന്‍മാര് ഞങ്ങടെ ആംബുലന്‍സ് ക.ത്തി.ച്ചു….
ഏത് വൃത്തികെട്ടവന്‍മാര് ??
ആ തെ.മ്മാ.ടികള് കാരണം മൂന്ന് നാല് സഖാക്കള്‍ക്ക് നല്ല പരിക്കുണ്ട്….
ഏത് തെ.മ്മാ.ടികള് ??
വലതു പക്ഷ ഫാസിസ്റ്റ് വാദ ഹരിത വര്‍ണ്ണ നക്ഷത്ര ധാര രക്തവര്‍ണ്ണ അക്ഷര ലിഖിത സംഘടന….
പേര് തെളിച്ച് പറയെടേയ്….
എന്നിട്ട് വേണം അവന്‍മാര് വീണ്ടും നമ്മളെ ത.ല്ലാ.ന്‍…. പോടാ സംഘീ .
















