തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള നിലപാടില്‍ സിപിഐ ഉറച്ചുനിന്നാല്‍ പിന്തുണയ്‌ക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ തീരുമാനമെടുത്തത് സംശയകരമാണ്. സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ നടക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിക്കൊപ്പമെന്ന് വ്യക്തമാകുകയാണെന്ന് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ച നടപടിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ഫണ്ട് ഇല്ലാത്തതിനാല്‍ ആണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.
















