ടൊറന്റോ: ഇന്ത്യക്കാരടക്കമുള്ള അഭയാര്‍ത്ഥികളും അനധികൃത കുടിയേറ്റക്കാരുമായ കൂടുതല്‍ പേരെ പുറത്താക്കാന്‍ കാനഡ. കുടിയേറ്റ വിരുദ്ധ വികാരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും പുറത്താക്കുന്നതില്‍ കാനഡ ശ്രദ്ധയൂന്നുന്നു. 2019 ല്‍ വെറും 625 ഇന്ത്യക്കാരെ മാത്രമാണ് പുറത്താക്കിയതെങ്കില്‍, കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ കണക്കു പ്രകാരം, ഈ വര്‍ഷം ജൂലായ് 28 വരെ 1,891 ഇന്ത്യക്കാരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം ഇത് ആകെ 1,997 ആയിരുന്നു.
വിദേശ കുറ്റവാളികളെയടക്കം നാടുകടത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മറുപടി. പുറത്താക്കല്‍ വേഗത്തിലാക്കാനും ട്രാക്കിംഗ് മെച്ചപ്പെടുത്താനും പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘കാനഡയിലെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ഞങ്ങള്‍ വരുത്തുന്ന വിശാലമായ പരിഷ്‌കാരങ്ങളുടെ ഭാഗമാണിത്’ കാര്‍ണി പറഞ്ഞു.
















