ജിദ്ദ: തൊഴിലാളികള്‍ക്ക് കമ്പനി മാറാനോ, ജോലി ചെയ്യുന്ന കമ്പനിയുടെ അനുവാദമില്ലാതെ സൗദി വിടാനോട സമ്മതിക്കാത്ത കഫാല സമ്പ്രദായം സൗദി നിര്‍ത്തലാക്കുന്നു. ഇത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്ക് പ്രത്യേകിച്ചും ഗുണകരമാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷൻ 2030 പ്രകാരം സൗദി അറേബ്യയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കഫാല സമ്പ്രദായം നിർത്തലാക്കിയത്.
50 വർഷത്തോളമായി നിലനില്‍ക്കുന്ന ഒന്നായിരുന്നുകഫാല സമ്പ്രദായം. വിദേശ തൊഴിലാളികളുടെ ജീവിതവും തൊഴിൽ അവകാശങ്ങളും ഒരൊറ്റ കമ്പനിയിലോ തൊഴിലുടമയിലോ തളയ്‌ക്കുന്ന ലേബര്‍ സംവിധാനമായിരുന്നു കഫാല സമ്പ്രദായം.
കഫാല സമ്പ്രദായം നിര്‍ത്തുന്നതായി 2025 ജൂണിൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ അത് ഔദ്യോഗികമായി നിർത്തലാക്കിയതായി അധികൃതര്‍ അറിയിച്ചു. കഫാല സമ്പ്രദായം നിർത്തലാക്കിയതോടെ ഇന്ത്യയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മോചനത്തിന്റെ വഴിതുറക്കും.
കഫാല സംവിധാനത്തിന് കീഴിൽ വരുന്ന തൊഴിലാളികൾക്ക് കമ്പനിയുടെ അനുമതിയില്ലാതെ ജോലി മാറാനോ രാജ്യം വിടാനോ നിയമസഹായം സ്വീകരിക്കാനോ കഴിയില്ല. ഇത് തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ചിരുന്നു. 50 വര്‍ഷം പഴക്കമുള്ള ഈ സമ്പ്രദായമാണ് ഇപ്പോള്‍ എടുത്തുകളഞ്ഞത്.
















