ലഖ്‌നൗ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നിന്ന് മൂന്ന് കോടി രൂപയുടെ നിരോധിത കഫ് സിറപ്പ് പിടിച്ചെടുത്തു. ജാർഖണ്ഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 1.19 ലക്ഷം കുപ്പി നിരോധിത കഫ് സിറപ്പ് പിടിച്ചെടുത്തത്. സോൻഭദ്രയിൽ നടത്തിയ പരിശോധനയിലാണ് പോലീസ് ഇവ പിടിച്ചെടുത്തത്.
പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത സംഘം നിരോധിത കഫ് സിറപ്പ് പിടിച്ചെടുക്കുകയും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ചുർക്കിന് സമീപം ശനിയാഴ്ച വൈകുന്നേരം ഗാസിയാബാദിൽ നിന്ന് ജാർഖണ്ഡിലേക്ക് രണ്ട് കണ്ടെയ്നർ ട്രക്കുകളിലായിട്ടാണ് ഇവ കടത്തിയിരുന്നത്.
ഇവയ്‌ക്ക് മാർക്കറ്റിൽ ഏകദേശം 3 കോടി രൂപ വിലമതിപ്പുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും അഡീഷണൽ പോലീസ് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു.
















