Kerala

ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് കത്ത് നല്‍കി

വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. വിവാദങ്ങളെ തുടര്‍ന്നാണ് കണ്ഠരര് രാജീവരുടെ തീരുമാനം.

ശബരിമല സ്വര്‍ണമോഷണ വിവാദത്തിന് പിന്നാലെ വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചാരണമുണ്ടായിരുന്നു.തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിവാദം തുടരുന്ന സാഹചര്യത്തിലാണ് ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം ദേവസ്വം ബോര്‍ഡ് തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 15ന് നാമജപ ഘോഷയാത്രയും ധര്‍ണയും നടത്താനായിരുന്നു തീരുമാനം. വാജി വാഹനം തന്ത്രി അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് ആരോപിച്ചായിരുന്നു പ്രതിഷേധം.

Recent Posts