തിരുവനന്തപുരം: പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു. വെഞ്ഞാറമൂട്ടില്‍ ആണ് അപകടം.
മണലിമുക്ക് സ്വദേശി ശ്രീജിത്തിന്റെ (33) രണ്ടു കൈ വിരലുകളാണ് നഷ്ടപ്പെട്ടത്. ദീപാവലി പ്രമാണിച്ച് വീടിന് സമീപം റോഡരികില്‍ പടക്കം കത്തിക്കുമ്പോഴാണ് കൈയ്യിലിരുന്ന് പൊട്ടിയത്.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രണ്ട് വിരലുകള്‍ മുറിഞ്ഞ് തറയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് മുറിഞ്ഞുപോയ വിരലുകളുമായി യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി എത്തിക്കുകയും ചെയ്തു.
















