പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമന്‍ (47) ആണ് മരിച്ചത്.
കോയമ്പത്തൂര്‍ സൂലൂര്‍ എയര്‍പോഴ്‌സ് ഡിഫന്‍സ് സെക്യൂരിറ്റി വിംഗിലെ ഉദ്യോഗസ്ഥനാണ്. ഞായറാഴ്ച രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭാര്യയുടെ മൊഴി പ്രകാരം കേസെടുത്ത് കോയമ്പത്തൂര്‍ സുലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലക്കാട് എത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
















