തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന്
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ . തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി.
ഈ ഉത്സവത്തിന്റെ ഉണര്‍വ് മനുഷ്യ ഹൃദയങ്ങളില്‍ കരുണ ചൊരിയട്ടെ. ഐക്യബോധവും നിറയ്‌ക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു.നമ്മുടെ സാമൂഹിക ഐക്യം ദൃഡമാകട്ടെ. ബന്ധങ്ങളും കൂടുതല്‍ സുദൃഢമാകട്ടെയെന്നും ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
















