ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‌റിനെതിരെ ‘നോ കിംഗ്‌സ്’ എന്ന ബാനറുമായി രാജ്യവ്യാപകമായി നടക്കുന്ന പ്രകടനങ്ങളെ പരിഹസിച്ച് ട്രംപ് സ്വയം ഒരു രാജാവായി ചിത്രീകരിക്കുന്ന ഒരു എ ഐ വീഡിയോ പുറത്തുവിട്ടു.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ട്രംപിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമ്പോള്‍, തന്റെ സ്വകാര്യ, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടിരിക്കുന്ന വീഡിയോയില്‍, ടൈംസ് സ്‌ക്വയര്‍ പോലെ തോന്നിപ്പിക്കന്ന ഇടത്തിന് മുകളില്‍ ‘കിംഗ് ട്രംപ്’ എന്ന് ലേബലുള്ള ഒരു യുദ്ധവിമാനം ട്രംപ് പറത്തുന്നതും, കെന്നി ലോഗ്ഗിന്‍സിന്റെ ‘ ഡേഞ്ചര്‍ സോണ്‍’ മുഴങ്ങുമ്പോള്‍ പ്രകടനക്കാരുടെ മേല്‍ തവിട്ട് നിറത്തിലുള്ള ദ്രാവകം ഒഴിക്കുന്നതും കാണാം.
‘നോ കിംഗ്‌സ്’ പ്രതിഷേധങ്ങളെ പരിഹാസത്തോടെയാണ് താന്‍ കാണുന്നതെന്നു വെളിപ്പെടുത്തുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്പീക്കര്‍ മൈക്ക് ജോണ്‍സണും മറ്റ് കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍മാരും പ്രകടനങ്ങളെ അമേരിക്കന്‍ വിരുദ്ധ റാലികള്‍ എന്നാണ് വിശേഷിപ്പിച്ചത്.
















