കൊല്ലം: ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപം കഴിഞ്ഞ ദിവസം കായലില്‍ ചാടി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി 22കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് കാമുകനുമായി പിണങ്ങിയതിന്റെ മനോവിഷമത്തില്‍. പൊലീസിന് നല്‍കി മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
യുവതി ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകരായത് ജലഗതാഗത വകുപ്പിലെ ജീവനക്കാരാണ്.കൊല്ലത്ത് ബാങ്ക് കോച്ചിംഗ് ക്ലാസില്‍ പഠിക്കുകയാണ് യുവതി.
പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്‌ക്ക് ചാടുന്നത് ആദ്യം കണ്ടത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടെ എത്തി. യുവതി ചാടിയെന്ന് രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്‌ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്‌ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ സമയം ഇതുവഴി കടന്നുപോയ ജലാഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്‌ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തി.
















