വയനാട്: ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണം നേരിടുന്ന ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് കേസ്. വയനാട് ഡിസിസി മുന്‍ പ്രസിഡന്റു കൂടിയായ ബാലകൃഷ്ണനെ പ്രതിയാക്കി മീനങ്ങാടി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിന് കോഴ വാങ്ങിയതില്‍ ഐ.സി. ബാലകൃഷ്ണന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്.
എന്‍.എം. വിജയനും മകനും ജിവനൊടുക്കിയതില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തിരുന്നു. എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പില്‍ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. ബാക്കി മൂന്ന് പേരെ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
















