പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. നെല്ലിക്കുറിശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്.ശനിയാഴ്ച രാവിലെ കാഞ്ഞിരക്കടവിലാണ് അപകടമുണ്ടായത്.
സ്‌കൂട്ടറും ലോറിയും ഒരേദിശയില്‍ പോകവെ ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിച്ചു. എന്നാല്‍, എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചു. ഇതിനിടെ സ്‌കൂട്ടറിലിടിച്ചു.
ലോറിയിടിച്ചതോടെ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീണു. ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.
















