കൊച്ചി: അങ്കമാലിയില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരിക്ക്. ട്രെയിന്‍ നീങ്ങുമ്പോള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
അച്ഛനും വിദ്യാര്‍ത്ഥിനിയായ മകളും എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കയറല്ലേ, കയറല്ലേ എന്ന് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ വിളിച്ച് പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം.
അച്ഛനും മകള്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
















