കാസര്‍കോട്: ചന്തേരയില്‍ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ നിന്നും നാല് ആണ്‍കുട്ടികളെ ഇന്നലെ ഉച്ചഭക്ഷണ സമയത്താണ് കാണാതായത്.
അധ്യാപകരുടെ നേതൃത്വത്തില്‍ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ചന്തേര പൊലീസില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് കണ്ടെത്തിയത്. കുട്ടികളെ നാട്ടില്‍ എത്തിച്ചു.
















