തിരുവനന്തപുരം:ശബരിമലയിലെ സ്വര്‍ണം തട്ടിയ സംഭവത്തില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.ബെംഗളൂരുവില്‍ നിന്നുളള നിര്‍ദ്ദേശാനുസരണമാണ് ആദ്യം വിജിലന്‍സിന് മൊഴി നല്‍കിയത്.
അവര്‍ക്ക് പിന്നില്‍ വലിയ ആളുകള്‍ ഉണ്ടെന്നാണ് പോറ്റിയുടെ മൊഴി. പോറ്റി പറഞ്ഞത് പ്രകാരം 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.
സ്വര്‍ണം തട്ടിച്ചതില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല.മറ്റുള്ളവരാണ് ലാഭമുണ്ടാക്കിയവര്‍.വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ഇന്നലെയാണ് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കം സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക.
















