പാലക്കാട്: നെന്മാറ കൊലക്കേസില്‍ പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നതെന്നും പ്രതിയെ ഒരിക്കലും പുറത്തുവിടരുതെന്നും സജിതയുടെ മക്കള്‍ അതുല്യയും അഖിലയും.
പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.
‘ഞങ്ങള്‍ക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയില്‍ നില്‍ക്കുമ്പോള്‍ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി’അവര്‍ പറഞ്ഞു.
തങ്ങളുടെ വാദം കോടതി അംഗീകരിച്ചെന്നും പരോള്‍ നല്‍കുന്നുണ്ടെങ്കില്‍ സജിതയുടെ ബന്ധുക്കള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ എം.ജെ വിജയകുമാര്‍ ആവശ്യപ്പെട്ടു.
മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സജിതയുടെ സഹോദരി സരിത ആവശ്യപ്പെട്ടു.
















