തിരുവനന്തപുരം: പാഴ്‌സല്‍ നല്‍കാത്തതിന് പായസക്കട തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. ജീവനക്കാരന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്.
KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്‌കോര്‍പിയോ വാഹനത്തിലാണ് അക്രമികള്‍ എത്തിയത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു.
സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം തുടങ്ങി















