കോട്ടയം: നാല് ജില്ലകളിലായി കെപിസിസി നടത്തുന്ന വിശ്വാസ സംരക്ഷണ മേഖല ജാഥയില്‍ നിന്ന് പിണങ്ങിമാറി കെ മുരളീധരന്‍. കെപിസിസി പുനഃസംഘടനയില്‍ തന്റെ അനുയായി കെ എം ഹാരിസിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണിതെന്നാണ് വിവരം. ജാഥാ ക്യാപ്റ്റനാണ് മുരളീധരന്‍.
എപ്പൊഴുമെന്ന പോലെ ഇക്കുറിയും കെപിസിസി പുനഃസംഘടനയ്‌ക്ക് ശേഷം കോണ്‍ഗ്രസ് കൂട്ടക്കുഴപ്പത്തിലേക്കു നീങ്ങുകയാണ്. ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിച്ചില്ലെന്ന പരാതിയും പ്രതിഷേധവുമായി ഒരോ ഗ്രൂപ്പു നേതാക്കളും തലപൊക്കുകയാണ്. വിശ്വാസ സംരക്ഷണ ജാഥയില്‍ നിന്ന് ജാഥാ ക്യാപ്റ്റനായ മുരളീധരന്‍ തന്നെ വിട്ടു നില്‍ക്കുന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാവുമെന്നതിനാല്‍ അനുനയശ്രമം നടക്കുന്നുണ്ട്്. അതേസമയം മുരളീധരന്‍ ജാഥയില്‍ പങ്കെടുക്കാത്തത് ഗുരുവായൂര്‍ക്കു പോയതു കൊണ്ടാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ക്ഷുഭിതനാവുകയും ചെയ്തു
പുനസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
















