കോലാർ ; ആർ എസ് എസ് നടത്തിയ റൂട്ട് മാർച്ച് ‘ അള്ളാഹു അക്ബർ ‘ മുഴക്കി തടയാൻ ശ്രമിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ . രാഷ്‌ട്രീയ സ്വയംസേവക സംഘം 100-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിലുടനീളം ആർഎസ്‌എസ് റൂട്ട് മാർച്ചുകൾ നടക്കുന്നുണ്ട് . അതനുസരിച്ച്, ഇന്ന് കോലാർ ജില്ലയിലെ ശ്രീനിവാസ്പുരയിലും ആർഎസ്‌എസ് റൂട്ട് മാർച്ച് നടന്നു.
ശ്രീനിവാസപൂരിലെ ഗേൾസ് കോളേജിൽ നിന്ന് ആരംഭിച്ച മാർച്ച് ടിപ്പു സർക്കിളിൽ എത്തിയപ്പോഴാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അള്ളാഹു അക്ബർ മുഴക്കി തടയാൻ ശ്രമിച്ചത് . തങ്ങൾ നിസ്ക്കരിക്കുന്ന സമയമാണെന്നും, മാർച്ച് നടത്താൻ പറ്റില്ലെന്നുമായിരുന്നു ഇസ്ലാമിസ്റ്റുകളുടെ വാദം . ഇതിനെ ആർ എസ് എസ് പ്രവർത്തകർ ശക്തമായി എതിർത്തു . തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഇസ്ലാമിസ്റ്റുകളെ തടയുകയും റൂട്ട് മാർച്ച് തുടരാൻ അനുവാദം നൽകുകയും ചെയ്തു.
















