Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയും ലൗകികതയും

ഇന്ന് പലരുടെ ഉള്ളിലും ആധ്യാത്മികതയോട് ഒരുതരം അലര്‍ജി ഉണ്ടായിട്ടുണ്ട്, കാരണം അത് ദുരിതമയമായ ഒരു ജീവിതരീതിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ആത്മീയ വ്യക്തിയായിരിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് സദ്ഗുരു വെളിപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 05:03 am IST
in Samskriti

ഇന്ന് ലോകത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും, പ്രത്യേകിച്ച് യുവതലമുറയ്‌ക്ക്, ആധ്യാത്മികതയോട് ഒരുതരം അലര്‍ജി ഉണ്ടായിട്ടുണ്ട്. ആധ്യാത്മികതയെ വളരെ മോശമായ രീതിയില്‍ അവതരിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ആധ്യാത്മികത എന്നാല്‍ പട്ടിണി കിടന്ന്, വഴിയരികില്‍ ഇരുന്ന് ഭിക്ഷ യാചിക്കലാണ് എന്നാണ് ആളുകള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. ആധ്യാത്മികത എന്നാല്‍ ദുരിതമയമായ ഒരു ജീവിതം നയിക്കുക, സ്വയം പീഡിപ്പിക്കുക, എപ്പോഴും സാധാരണ ജീവിതത്തിന് എതിരായിരിക്കുക, ജീവിതം ഒട്ടും ആസ്വദിക്കാന്‍ ശ്രമിക്കാതെ സകല ദുരിതങ്ങളും അനുഭവിക്കുക- എന്നൊക്കെയാണ് ആളുകളുടെ പൊതുധാരണ.

ആത്മീയമായിരിക്കുന്നതിന് നിങ്ങളുടെ ബാഹ്യ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിങ്ങള്‍ ഒരു കുടിലിലാണോ കൊട്ടാരത്തിലാണോ താമസിക്കുന്നത് എന്നത് നിങ്ങളുടെ ആത്മീയതയെ ബാധിക്കുന്ന കാര്യമല്ല. കുടിലിലോ കൊട്ടാരത്തിലോ താമസിക്കുന്നത് നിങ്ങളുടെ തെരഞ്ഞെടുപ്പായിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ പ്രതിഫലനമാവാം. അതിന് നിങ്ങളുടെ ആധ്യാത്മികതയുമായി യാതൊരു ബന്ധവുമില്ല.

ആത്മീയമായിരിക്കുക എന്നാല്‍, ”എന്റെ സന്തോഷത്തിന്റെ ഉറവിടം ഞാനാണ്” എന്ന് അനുഭവതലത്തില്‍ അറിയുക എന്നതാണ്. ഇപ്പോള്‍, നിങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം മറ്റെന്തോ അല്ലെങ്കില്‍ മറ്റാരോ ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ എപ്പോഴും അവരുടെ കാരുണ്യത്തിന് കാത്തുനില്‍ക്കേണ്ടിവരുന്നു. നിങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം നിങ്ങളാണെന്ന് നിങ്ങള്‍ തിരിച്ചറിയുകയും അതനുഭവിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് എല്ലാ സമയത്തും സന്തോഷവാനായി ഇരിക്കാന്‍ കഴിയില്ലേ? ഈ ജീവന്‍ ആനന്ദം മാത്രമാണ് തേടുന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് നോക്കൂ; നിങ്ങള്‍ വിദ്യാഭ്യാസം നേടുന്നു, പണം, വീട്, കുടുംബം, കുട്ടികള്‍ – ഇവയെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നു. ഇവയെല്ലാം ഒരു ദിവസം നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന പ്രതീക്ഷയിലാണ് നിങ്ങള്‍ ഇതെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍, നിങ്ങള്‍ ഈ വക കാര്യങ്ങള്‍കൊണ്ടെല്ലാം നിറഞ്ഞിരിക്കുകയാണ്. പക്ഷേ സന്തോഷം എന്നതു മറന്നുപോവുകയും ചെയ്തു.

ജീവിതം എന്താണെന്നതില്‍ ആളുകളുടെ ആഴത്തിലുള്ള തെറ്റിദ്ധാരണ മൂലമാണ് അവര്‍ ഈ ദുരിതമനുഭവിക്കുന്നത്. ”അല്ല! പക്ഷേ എന്റെ ഭര്‍ത്താവ്, എന്റെ ഭാര്യ, എന്റെ അമ്മായിയമ്മ… അവരാണ് കാരണം.” അവരെല്ലാം അവിടെത്തന്നെയുണ്ട്, പക്ഷേ ദുരിതത്തിലായിരിക്കാന്‍ നിങ്ങള്‍ സ്വയം തെരഞ്ഞെടുക്കുകയാണ്. കാരണം നിങ്ങള്‍ ദുരിതത്തില്‍ നിക്ഷേപംനടത്തിയിരിക്കുന്നു. ദുരിതത്തിലായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് നിങ്ങള്‍ കരുതുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് കരുതുക. നിങ്ങള്‍ സ്വയം ദുരിതത്തിലാക്കുകയും മുഖം വീര്‍പ്പിച്ച് നടക്കുകയും ചെയ്യും. ഇത് ഒരു പരിഹാരം ഉണ്ടാക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്തെങ്കിലും ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങള്‍ സ്വയം ദുരിതമുണ്ടാക്കാന്‍ തയ്യാറാവുന്നത്. നിങ്ങള്‍ ദുരിതത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിച്ചാല്‍ പോലും അതുകൊണ്ട് എന്ത് പ്രയോജനം? എന്നാല്‍ നിങ്ങള്‍ സന്തോഷവാനായ ഒരാളാണെങ്കില്‍, നിങ്ങളുടെ കൈകളില്‍ ഒന്നുമില്ലെങ്കില്‍ പോലും എന്താണ് പ്രശ്‌നം? നിങ്ങള്‍ ശരിക്കും സന്തോഷവാനാണെങ്കില്‍, നിങ്ങള്‍ക്ക് എന്തുണ്ട്, എന്തില്ല എന്നതോ, കൂടെ ആരുണ്ട്, ആരില്ല എന്നതോ ഒരു പ്രശ്‌നമാണോ? നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതും, അതുമിതുമെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമെല്ലാം സന്തോഷം ആഗ്രഹിച്ചിട്ടാണെന്ന് ദയവായി മനസ്സിലാക്കുക.

ആളുകള്‍ എന്നോട് എപ്പോഴും ഈ ചോദ്യം ചോദിക്കാറുണ്ട്, ”ആത്മീയതയിലും ലൗകികതയിലും വര്‍ത്തിക്കുന്ന മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന്?” തമാശയായി ഞാന്‍ അവരോട് പറയും, ലൗകികതയില്‍ വര്‍ത്തിക്കുന്നവര്‍ തന്റെ ഭക്ഷണം മാത്രമേ സമ്പാദിക്കുന്നുള്ളൂ. മറ്റെല്ലാത്തിനും സന്തോഷത്തിനും, സമാധാനത്തിനും, സ്‌നേഹത്തിനും അയാള്‍ ഭിക്ഷ യാചിക്കണം. ആത്മീയതയില്‍ വര്‍ത്തിക്കുന്നവരാകട്ടെ, എല്ലാം തന്നെ സ്‌നേഹവും സമാധാനവും സന്തോഷവും സ്വയം സമ്പാദിക്കുന്നു. അയാള്‍ തന്റെ ഭക്ഷണത്തിന് വേണ്ടി മാത്രമേ ഭിക്ഷ യാചിക്കുന്നുള്ളൂ, അയാള്‍ക്ക് വേണമെങ്കില്‍ അതും സമ്പാദിക്കാന്‍ കഴിയും.

Tags: Sadguru Jaggi Vasudev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മകര സംക്രാന്തി പുതിയ തുടക്കത്തിനുള്ള സമയം

Samskriti

വിസ്മൃതിയിലായ ഭാരതത്തിന്റെ ചൈതന്യം

Samskriti

ധ്യാനിക്കുന്നതെങ്ങനെ?

India

അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ആശുപത്രി വിട്ട് സദ്ഗുരു ജഗ്ഗി വാസുദേവ്

India

സദ്ഗുരു സുഖം പ്രാപിക്കുന്നു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് ഈഷ ഫൗണ്ടേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.