കോഴിക്കോട് :ക്രൈസ്തവ സഭയുടെ ചില വിദ്യാഭ്യാസസ്ഥാപനങ്ങല്‍ വര‍്ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. മുന്‍പ് കേരളത്തില്‍ കുറിതൊട്ടവരെയും തട്ടമിട്ടവരെയും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലവ വര്‍ഗ്ഗീയ വല്‍ക്കകരിക്കപ്പെട്ടിരിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.
കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റിത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ. ഫിറോസിന്റെ വര്‍ഗ്ഗീയ പരാമര്‍ശം. ഹിജാബ് ധരിച്ചുവന്നാല്‍ സ്കൂളില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. വിദ്യാഭ്യാസവര്‍ഷത്തിന്റെ തുടക്കം മുതല്‍ യൂണിഫോം നയം പിന്തുടരുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഒരു വിദ്യാര്‍ത്ഥിന് ഹിജാബും ധരിച്ച് വന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ആരാണ് ഇതിന് പിന്നില്‍ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകുന്നില്ലെന്ന പരാതി ഒരു ഭാഗത്ത് ഉയരുന്നുണ്ട്.
വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടി സ്വന്തം മണ്ഡലമായ നേമത്തെ മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് ഹിബാജ് ധരിച്ച കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഹിജാബ് ധരിച്ച് വരാന്‍ കുട്ടിയെ അനുവദിക്കണമെന്ന ശിവന്‍കുട്ടിയുടെ പ്രസ്താവന അത്രയ്‌ക്ക് നിഷ്കളങ്കമായ ഒന്നല്ലെന്നും കൃത്രമായ രാഷ്‌ട്രീയനേട്ടം തന്നെയാണ് മന്ത്രി ഉദ്ദേശിക്കുന്നതെന്നും വിമര്‍ശനമുണ്ട്.















