തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണിചെയ്യാനും ഉള്ള ഒരു ഷിപ് യാര്‍ഡ് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കാമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഭൂമി നല്‍കിയാല്‍ ധനസഹായം നല്‍കാമെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കത്ത് വഴി കേരളത്തെ അറിയിച്ചിരിക്കുന്നത്.
കടലിന് അഭിമുഖമായി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 2500 മുതല്‍ 3000 ഏക്കര്‍ വരെ ഭൂമി കണ്ടെത്തണമെന്ന വ്യവസ്ഥ കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്രയും ഭൂമി കണ്ടെത്തുക എന്നതാണ് കേരളത്തിന്റെ വെല്ലുവിളി. ഇതിനായി കേരള മാരിടൈം ബോര്‍ഡിനെ ഈ ദൗത്യം ഏല്‍പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.
വിഴിഞ്ഞം തുറമുഖത്തിന് പുറമെ കപ്പല്‍ അറ്റകുറ്റപ്പണി, നിര്‍മ്മാണ ശാല കൂടി വരുന്നതോടെ കടല്‍വഴിയുള്ള ചരക്ക് കടത്തിലും കപ്പല്‍ നിര്‍മ്മാണത്തിലും കേരളം ദേശീയ ശ്രദ്ധാകേന്ദ്രമാകും. കൊച്ചിന്‍ ഷിപ് യാര്‍ഡിന് പുറമെ മറ്റൊരു ഷിപ് യാര്‍ഡ് കൂടി കേരളത്തില്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയുടെ ഈ രംഗത്തെ കുതിപ്പിന് 0ൃഷ്ടാന്തമാണ്.
















