തേഞ്ഞിപ്പലം (മലപ്പുറം) :സ്‌കൂള്‍ ബസിന്റെ ഫീസടയ്‌ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ ബസില്‍ കയറ്റിയില്ലെന്ന് പരാതി.
ചേലേമ്പ്രയിലെ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ബസില്‍ കയറ്റാതിരുന്നത്.പതിവ് പോലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി മറ്റു കുട്ടികള്‍ക്കൊപ്പം ബസില്‍ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്.
രണ്ട് മാസത്തെ ഫീസായ 1,000 രൂപ അടയ്‌ക്കാത്തതിനാല്‍ കുട്ടിയെ ബസില്‍ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിര്‍ദേശിച്ചെന്നാണ് അറിയുന്നത്. രക്ഷിതാക്കള്‍ കൂടെയില്ലാതിരുന്നിട്ടും കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചെന്നാണു പരാതി. കരഞ്ഞ് വഴിയില്‍ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. രക്ഷിതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കി.
സാമ്പത്തിക ബുദ്ധിമുട്ട് ഉളളതിനാല്‍ ഫീസ് നല്‍കാന്‍ സാവകാശം ക്ലാസ് ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.















