മൂവാറ്റുപുഴ : നിരവധി കേസുകളിലെ പ്രതികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തികൊലപ്പെടുത്താൻ ശ്രമം. പ്രതി പോലീസ് പിടിയിൽ. മൂവാറ്റുപുഴ മുളവൂർ പേഴക്കാപ്പിള്ളി പ്ലാവിൻചുവട് ഭാഗത്ത് ചക്കുങ്ങൽ വീട്ടിൽ ഷിനാജ് സലിം (36)നെയാണ് മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ എസ് എൻ സുമിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പേഴക്കപ്പിള്ളിയിൽ വാക്കുതർക്കത്തിനിടെ കത്തികൊണ്ട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുത്തേറ്റയാളും പ്രതിയും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റിൽ ഉള്ളവർ ആണ്. പ്രതിയുടെ ചില കേസുകളിലെ സാക്ഷിയായ പരാതിക്കാരനെ തർക്കത്തിനൊടുവിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ പി സി ജയകുമാർ, ടി.എ മുഹമ്മദ്, പി.വി എൽദോസ്, സീനിയർ സിപിഓ ബിബിൽ മോഹൻ, സിപിഓമാരായ അൻസാർ കുഞ്ജാട്ട്, സാബു എന്നിവർ ഉണ്ടായിരുന്നു.
















