കൊല്ലം: ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ താഴേയ്‌ക്ക് വീണതില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
അടൂര്‍ സ്വദേശികളായ മീനു, ശിവര്‍ണ എന്നിവരാണ് മലയില്‍ നിന്ന് താഴേക്ക് വീണത്. ഇതില്‍ അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതര പരിക്കേറ്റ ശിവര്‍ണ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ്.
വെളളിയാഴ്ച വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ ചാടിയതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
















